തിരുവനന്തപുരം: ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എന്ന് നൽകുമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സർക്കാരിനോട് കുടിശ്ശികയെ കുറിച്ചുള്ള വിശദീകരണവും 2021 മുതലുള്ള കുടിശ്ശിക എന്ന് നൽകുമെന്ന് രേഖാമൂലം അറിയിക്കണമെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയോ നിയന്ത്രണമോ ഇതിൽ ബാധകമല്ലെന്നും ഡിസംബർ 11നകം അറിയിച്ചില്ലെങ്കിൽ ഹർജിയിൽ സ്വന്തം നിലയിൽ ഉത്തരവിടുമെന്നും ട്രൈബ്യൂണൽ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!