തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിലാണ് പാലം അറ്റകുറ്റപ്പണി നടക്കുന്നത്.പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍18-ാം തിയതിയിലെ മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)19-ാം തിയതിയിലെ തിരുവനന്തപുരം – മംഗളുരു മാവേലി എക്സ്പ്രസ് (16604)19-ാം തിയതിയിലെ ഷൊർണൂർ – എറണാകുളം മെമു (06017)18-ാം തിയതിയിലെ എറണാകുളം – ഷൊർണുർ മെമു (06018)18-ാം തിയതിയിലെ എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് (06448)19-ാം തിയതിയിലെ ഗുരുവായൂർ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (06453)19-ാം തിയതിയിലെ കോട്ടയം – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍17-ാം തിയതിയിലെ നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)17-ാം തിയതിയിലെ ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127)18-ാം തിയതിയിലെ ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)18-ാം തിയതിയിലെ മംഗളൂരു – തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)20-ാം തിയതിയിലെ തിരുവനന്തപുരം – മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)17-ാം തിയതിയിലെ അജ്മിർ ജംഗ്ഷൻ – എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)18-ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)19-ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)18-ാം തിയതിയിലെ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187)19-ാം തിയതിയിലെ ഗുരുവായൂർ – മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328)18-ാം തിയതിയിലെ മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)19-ാം തിയതിയിലെ (16188) എറണാകുളം – കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും