തിരുവനന്തപുരം: 2024 ലെ സംസ്ഥാനത്തെ കേന്ദ്ര ഗവൺമെന്റ് ഓഫിസുകളുടെ അവധി ദിനങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ചുള്ള സർക്കാർ അറിയിപ്പ് പുറത്ത്. 2024 ൽ ആകെ 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയുടെ യോഗത്തിലാണ് കേരളത്തിലെ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകളുടെ 2024 ലെ അവധി ദിനങ്ങളെ സംബന്ധിച്ച് തീരുമാനമെടുത്തത്.2024 ലെ അവധി ദിനങ്ങൾജനുവരി 26 – റിപ്പബ്ലിക് ദിനംമാർച്ച് 08 – മഹാ ശിവരാത്രിമാർച്ച് 29- ദുഃഖവെള്ളിഏപ്രിൽ 10 – ഈദുൽ ഫിത്വർ (റംസാന്‍)ഏപ്രിൽ 21 – മഹാവീർ ജയന്തിമെയ് 23- ബുദ്ധപൂർണിമജൂണ്‍ 17 – ഈദുൽ സുഹ (ബക്രീദ്)ജൂലൈ 16 – മുഹറംഓഗസ്റ്റ് 15 – സ്വാതന്ത്യദിനംഓഗസ്റ്റ് 26 – ജന്മാഷ്ടമിസെപ്തംബർ 16 – നബിദിനംഒക്ടോബർ 2 – ഗാന്ധിജയന്തിഒക്ടോബർ 11 – ദുർഗ്ഗാഷ്ടമിഒക്ടോബർ 13 – വിജയദശമിഒക്ടോബർ 31 – ദീപാവലിനവംബർ 15 – ഗുരുനാനാക് ജയന്തിഡിസംബർ 25 – ക്രിസ്മസ്ഇവയിൽ ഏപ്രിൽ 10: ഈദുൽ ഫിത്വർ (റംസാൻ) , ജൂൺ 17 – ഈദുൽ സുഹ (ബക്രീദ്), ജൂലൈ 16-മുഹറം, സെപ്തംബർ 16 – നബിദിനം എന്നിവ ചന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.43 നിയന്ത്രിത അവധി ദിനങ്ങളിൽ 2 എണ്ണം ജീവനക്കാർക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയിൽ ജനുവരി 2 മന്നംജയന്തി, ജനുവരി 14 മകരസംക്രാന്തി, മാർച്ച് 12 അയ്യാവൈകുണ്ഠ സ്വാമിജയന്തി, മാർച്ച് 31 ഈസ്റ്റർ, ഏപ്രിൽ 13 വിഷു, ഓഗസ്റ്റ് 8 കർക്കടകവാവ്, ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരുജയന്തി, സെപ്തംബർ 7 ഗണേശചതുർത്ഥി, സെപ്തംബർ 14 ഒന്നാംഓണം, സെപ്തംബർ 15 തിരുവോണം, സെപ്തംബർ 16 മൂന്നാംഓണം, സെപ്തംബർ 17 നാലാം ഓണം, സെപംതംബർ 21 ശ്രീനാരായണ ഗുരു സമാധിദിനം എന്നീ വിശേഷദിനങ്ങളും ഉൾപ്പെടുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!