ചാത്തമംഗലം: കോഴിക്കോട് സീനിയേർസ് ക്രൂരമായി മർദിച്ചതായി ഒന്നാംവര്‍ഷ ബിരുദ വിദ്യാർത്ഥി. ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലാണ് വിദ്യാത്ഥിയെ റാഗിംങ്ങിന്റെ പേരിൽ മർദ്ദിച്ചത്. ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഷാനിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ റിഷാനിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥി പറയുന്നത്.ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവിശ്യപ്പെട്ടെങ്കിലും ഇത് ചെയ്യാതെ വന്നതോടെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി മര്‍ദിക്കുകയായിരുന്നു. രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ സഫീര്‍ , അജ്‌നാസ് , നൗഷില്‍ എന്നിവര്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ മുഹമ്മദ് റിഷാന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. നാളെ രേഖാ മൂലം പൊലീസില്‍ പരാതി നല്‍കുമെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു.