കൊല്ലം: ഓൺലൈൻ തട്ടിപ്പുകളെ സം​ബദ്ധിച്ചുള്ള വാർത്തകൾ ദിനംപ്രതി വർധിച്ചു വരുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് ആളുകൾക്ക് വൻ തുകയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. കൂടുതലും ജോലി വാഗ്ദാനം ചെയ്തും മറ്റുമാണ് ആളുകളിൽ നിന്ന് പണം തട്ടി എടുക്കാറുള്ളത്. ഇപ്പോഴിതാ സമാനമായ രീതിയിൽ തട്ടിപ്പിനിരയായ കൊല്ലം സ്വദേശിക്ക് നഷ്ടമായത് 1.2 കോടി രൂപയാണ്.കൊല്ലം സ്വദേശിയായ 35 വയസുകാരനായ ഒരു വ്യവസായിക്ക് ചൈനീസ് ക്രിപ്‌റ്റോകറൻസി തട്ടിപ്പിൽ 1.20 കോടി രൂപ നഷ്ടപ്പെട്ടതായാണ് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട്. 2023 ജൂണിൽ തട്ടിപ്പുകാർ ഒരു സോഷ്യൽ മീഡിയ ചാറ്റ് ഗ്രൂപ്പിൽ ഇരയായ വ്യക്തിയെ ചേർത്തു. ഗ്രൂപ്പിലെ അംഗങ്ങൾ ബിസിനസിൽ നിന്ന് ലാഭം നേടിയതായി പരസ്പരം ചാറ്റുകൾ നടത്തിയിരുന്നു. ആദ്യം സംശയം തോന്നിയതിനാൽ ഇവരുടെ കൂടെ പാർട്ണർ ആവുന്നതിൽ നിന്നും വിട്ടു നിന്നു. എന്നാൽ പിന്നീട് ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് സ്ഥാപനത്തിൽ നിക്ഷേപിക്കാൻ അദ്ദേഹം തീരുമാനിച്ചു.സ്വർണവ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നായിരുന്നു തട്ടിപ്പുകാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട്, സ്വർണ്ണ വില അസ്ഥിരമാണെന്ന് ചൂണ്ടിക്കാട്ടി ക്രിപ്‌റ്റോകറൻസി ട്രേഡിംഗിലേക്ക് മാറിയതായി സ്ഥാപനം അവകാശപ്പെട്ടു. നിക്ഷേപത്തിന്‌ കനത്ത ആദായം വാഗ്‌ദാനം ചെയ്‌തിരുന്നു.തുടർന്ന് വ്യവസായി യുഎസ് ഡോളർ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി സ്ഥാപനത്തിൽ നിക്ഷേപിച്ചു. ഏറ്റക്കുറച്ചിലുകൾ തുടരുന്ന ക്രിപ്‌റ്റോകറൻസിയുടെ നിരക്കിനെ ആശ്രയിച്ചാണ് റിട്ടേണുകൾ അറിയിച്ച തട്ടിപ്പുകാർ ലാഭം ആപ്പിൽ നോക്കിയാൽ അറിയാൻ സാധിക്കുമെന്നും പറഞ്ഞു. ഒരു യഥാർത്ഥ വ്യാപാര സ്ഥാപനമാണോയെന്ന സംശയം വന്നിരുന്നു. പക്ഷെ ലാഭം കിട്ടിത്തുടങ്ങിയപ്പോൾ അദ്ദേഹം മറ്റൊന്നും ശ്രദ്ധിച്ചില്ല.സർവീസ് ചാർജും നികുതിയും അടക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അത് മാത്രം 30 ലക്ഷം രൂപയിലധികം വരുകയും ചെയ്തു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്. തട്ടിയെടുത്ത പണം ക്രിപ്‌റ്റോകറൻസിയായി രാജ്യത്തിന് പുറത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ചൈനീസ് പൗരന്മാരും ഇന്ത്യക്കാരും ഉൾപ്പെടെ നിരവധി പേർ തട്ടിപ്പിന്റെ ഭാഗമായതായി കേസ് അന്വേഷിക്കുന്ന സൈബർ അന്വേഷണ സംഘം പറഞ്ഞു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!