തൃശൂർ: കേരളവർമ്മയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാരോ പിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. റീ കൗണ്ടിങ്ങിലൂടെ അട്ടിമറി നടന്നു എന്നാണ് പറയുന്നത്. കേരളവര്‍മ്മയില്‍ 32 വര്‍ഷത്തിന് ശേഷമാണ് ജനറല്‍ സീറ്റ് ലഭിക്കുന്നത്.കേരളവര്‍മ്മയില്‍ ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജിച്ചിരുന്നു. എന്നാൽ കെഎസ് യു വലിയ രീതിയിൽ ആഘോഷിക്കുന്നതിനിടെ, എസ് എഫ് ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും അര്‍ധരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. എന്നാൽ അട്ടിമറിയുണ്ടായെന്നാണ് കെ എസ് യു ആരോപണം. കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാനാണ് അട്ടിമറിക്കാൻ നിർദ്ദേശം നൽകിയതെന്നും രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ് എഫ് ഐ യെ വിജയിപ്പിച്ചത് ഉന്നത നിർദ്ദേശപ്രകാരമാണെന്നും കെ എസ് യു ആരോപിച്ചു. പ്രതിഷേധ സൂചകമായി കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിലേക്ക് കെഎസ് യു മാർച്ച് നടത്തി.