തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ നിർണയിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ഇങ്ങനെ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ നിർദേശം നൽകി. കേരളാ ഗ്രാമീണ ബാങ്കുമായി ബന്ധപ്പെട്ട പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ കമ്മീഷന്‍ ബാങ്ക് ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.പ്രവേശനം നല്‍കാന്‍ ഒരു സ്ഥാപനം തീരുമാനിച്ചാല്‍ അതിനെ അടിസ്ഥാനമാക്കിയാണ് ബാങ്ക് വായ്പ അനുവദിക്കേണ്ടതെന്നു ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അര്‍ഹതയുള്ള കുട്ടികള്‍ക്ക് വൃവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കണമെന്നുമുള്ള നിര്‍ദേശത്തോടെ പരാതി തീര്‍പ്പാക്കി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!