കുണ്ടറ: കഴിഞ്ഞ ദിവസമാണ് യുവതിയെ റോഡരികിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. പടപ്പക്കര ഫാത്തിമ ജംക്ഷൻ കുരിശടിക്കു സമീപം സാന്റോ വിലാസത്തിൽ മേരിസണിന്റെയും പരേതയായ മേരിക്കുട്ടിയുടെയും മകൾ സാന്റാ (സൂര്യ- 23) ആണു മരിച്ചത്. യുവതിയുടെ മരണത്തിൽ ദൂരഹതയുണ്ടെന്നാണ് കൂടുംബത്തിന്റെ ആരോപണം. പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ ഇന്നലെ 12 നാണു മൃതദേഹം കണ്ടത്.പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ ഇന്നലെ 12 നാണു മൃതദേഹം കണ്ടത്. വഴിയാത്രക്കാരനാണു പൊലീസിനെ വിവരം അറിയിച്ചത്. മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഒഴിഞ്ഞ തിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവ സമീപത്തു നിന്നു കണ്ടെത്തി. ജനറൽ നഴ്സിങ് പൂർത്തിയാക്കി പോസ്റ്റ് ബിഎസ്സി നഴ്സിങ്ങിന് അഡ്‌മിഷൻ എടുത്തിരുന്നുവെന്നാണ് സൂചന. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാഗംങ്ങളെ അടക്കം ചോദ്യം ചെയ്യും. അതിന് ശേഷം നിഗമനത്തിലേക്ക് എത്തും. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.സൂര്യ നഴ്സിങ് പൂർത്തിയാക്കി പോസ്റ്റ് ബിഎസ് സിക്ക് ചേരാൻ ഇരിക്കുകയായിരുന്നു. ഇതിനായി പല കോളേജുകളിലും അപേക്ഷയും നൽകിയിരുന്നു. അഡ്‌മിഷൻ കിട്ടിയ ശേഷമാണ് മരണം. ആർക്കും സൂര്യയ്ക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ല. രാവിലെ പേരയം വഴി സൂര്യ വരുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ആദ്യം ആളെ തിരിച്ചെറിഞ്ഞില്ലായിരുന്നു. പിന്നീട് മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്സൂ
ര്യയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞ ടിന്നറിന്റെ കുപ്പി കണ്ടെത്തിയിരുന്നു. ഇതിൽ എന്തെങ്കിലും തരത്തിലുള്ള തീപിടിക്കാൻ സഹായകമാകുന്ന പദാർഥം ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 23 വയസുള്ള സൂര്യ എങ്ങനെ മരിച്ചു, ആത്മഹത്യ ചെയ്തതാണോ, മരിക്കാനുള്ള കാരണം എന്ത് തുടങ്ങി കാര്യങ്ങൾ കുണ്ടറ പൊലീസ് അന്വേഷിക്കുന്നുണ്ട്.പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. ഇതിലേക്ക് നയിച്ച കാരണം കണ്ടെത്താനാണ് പൊലീസ് ശ്രമം