തൊണ്ടർനാട്: വയനാട് വാളാന്തോട് വാഹന പരിശോധനയ്ക്കിടെ ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശികളായ തൊട്ടിൽപ്പാലം പയ്യന്‍റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവർ പൊലീസിന്റെ പിടിയിലായി.തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തീയതി രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമ്മി, യൂനസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രകാശൻ, സുബിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.