ന്യൂഡൽഹി: ഡൽഹിയിൽ പലസ്തീനെ പിന്തുണച്ച് നടത്തിയ പ്രകടനത്തിന് പിന്നാലെ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥി നേതാക്കളെ ആണ് അറസ്റ്റ് ചെയ്ത് നീക്കിയത്.എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ആസിം ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എസ്.ഐ.ഒയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും സംയുക്തമായാണ് ജന്തർ മന്ദറിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. നൂറുകണക്കിനു വിദ്യാർത്ഥികളാണു പ്രതിഷേധത്തിൽ പങ്കെടുത്തത്. പരിപാടി ആരംഭിച്ചതിനു പിന്നാലെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ ജാഫർപൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!