കിളിമാനൂരിൽ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാപ്പാല സ്വദേശി രാജൻ – ഷീജ ദമ്പതികളുടെ മകൾ രേഷ്മ എസ് രാജനാണ് മരിച്ചത്. ഇരുപത്തിരണ്ടുവയസായിരുന്നു. വീടിന്റെ മുറിയിലെ ജനലിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. രാവിലെ രേഷ്മയുടെ ‘അമ്മ ക്ഷേത്രത്തിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ രേഷ്മയെ കാണപ്പെട്ടത്. അമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ സമീപവാസികൾ രേഷ്മയെ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.