ഗുണ്ടൽപേട്ട: ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിൻകര സാബുവിന്റെ മകൾ ആഷ്ലി സാബു (24) ആണ് മരിച്ചത്.രാത്രി 8:00 മണിക്കാണ് അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്ത സുഹൃത്ത് പരിക്കേറ്റ് ചികിത്സയിലാണ്. ഇരുവരും ഒന്നിച്ച് മൈസൂർ ദസറ കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരു രെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ ഇരുവരെയും ബത്തേരി ഇഖ്റ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കയും ചെയ്തും. മൃതദേഹം പോസ്റ്റ്മോർട്ടം നടപടി നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!