കർണാടക: സാമ്പാറിന് എരിവ് കൂടി എന്നാരോപിച്ച് മകൻ പിതാവിനെ അടിച്ചുകൊന്നു. മകന്റെ ആക്രമണത്തിൽ സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. കർണാടക കുടകിലെ വിരാജ്പേട്ട് താലൂക്കിൽ ആണ് ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കേസിൽ മകൻ ദർശൻ തമ്മയ്യ (38) അറസ്റ്റിലായി.ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂത്തമകനും മരുമകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബന്ധുവീട്ടിൽ പോയിരുന്നു.അതുകൊണ്ട് മകൻ ദർശനാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടെയിയതിന് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ ദർശൻ പിതാവിനെ മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പ മരിക്കുകയായിരുന്നു. സംഭവത്തിൽ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!