കൊച്ചി: ഇടപ്പള്ളിയിൽ വഴിതെറ്റി ഇരുചക്രവാഹനം പുഴയിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊച്ചി പുതുവൈപ്പ് സ്വദേശിയായ കെൽവിൻ ആന്റണിയാണ് മരിച്ച ഒരാൾ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടപ്പള്ളിക്കടുത്ത് മഞ്ഞുമ്മലിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും വഴിതെറ്റി വന്ന് പുഴയിൽ വീണതാകാമെന്ന് പൊലീസ് പറയുന്നു.