മാനന്തവാടി: ബസ് യാത്രക്കിടെ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ സഹയാത്രികൻ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മലപ്പുറം പൊന്നാനി സ്വദേശിയായ ഫൈസല്‍ (49) ആണ് പിടിയിലായത്. കഴിഞ്ഞ് ദിവസം നടന്ന സംഭവത്തിൽ തിരുനെല്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ് യാത്രയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീര ഭാഗത്ത് തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത ഫൈസല്‍ കയറി പിടിച്ചതായാണ് പരാതി. ആദ്യം താക്കീത് നല്‍കിയെങ്കിലും തുടര്‍ന്നും ഇയാള്‍ സമാന രീതിയില്‍ പെരുമാറിയതോടെ യുവതി ബസ് ജീവനക്കാരെ വിവരം ധരിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.തിരുനെല്ലി പൊലീസ് സ്റ്റേഷനിലെത്തി യുവതിയും ബസ് ജീവനക്കാരും പരാതി നല്‍കുകയായിരുന്നു.