കാസർഗോഡ്: മകന്റെ മർദ്ദമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ മാതാവിനെ മർദിച്ചത്.ക്രൂരമായ അടിക്കൊടുവിൽ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് രുഗ്മിണിയുടെ മരണം.