തിരുവനന്തപുരം: ഐഎഎസ് തലത്തിൽ അഴിച്ചുപണി. കേരളത്തിൽ ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. ഇതിൽ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചത് പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെയാണ്.അദീല അബ്‌ദുല്ലയ്ക്ക് പകരമാണ് നിയമനം. കൂടുതൽ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. എ ഷിബുവാണ് പുതിയ പത്തനംതിട്ട കളക്ടർ. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറെ മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.മറ്റ് മാറ്റങ്ങള്‍സ്നേഹജ് കുമാർ – കോഴിക്കോട് കളക്ടർഎൽ. ദേവിദാസ് – കൊല്ലം കളക്ടർവി. ആർ. വിനോദ് – മലപ്പുറം കളക്ടർഅരുൺ കെ.വിജയൻ – കണ്ണൂർ കളക്ടർ