തൊടുപുഴ: ഭാര്യയെ വീഡിയോ കോൾ ചെയ്ത് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളിൽ വിളിച്ചറിയിച്ച് ആണ് യുവാവ് ജീവനൊടുക്കിയത്.തിങ്കളാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഡയറ്റ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ജയ്സന്റെ അമ്മ ഡയറ്റിൽ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാൽ ക്വാർട്ടേഴ്സിൽ ഇയാൾ തനിച്ചായിരുന്നു. ജീവനൊടുക്കാൻ പോകുകയാണെന്ന് ഇയാൾ വിളിച്ചുപറഞ്ഞ വിവരം ഭാര്യ ഇയാൾക്കൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാൾ ജയ്സണെ പലതവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല.കഴുത്തിൽ കുരുക്കിട്ടശേഷം ഭാര്യയെ വീഡിയോ കോൾ ചെയ്തു; ഇരുപത്തിയഞ്ചുകാരൻ ജീവനൊടുക്കി