തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനാട് അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. ബാക്ടീരിയൽ രോഗമായ ബ്രൂസെല്ലോസിസ് ഇതിന് മുമ്പും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് ബ്രൂസെല്ലോസിസ്. രോഗബാധിതരായ മനുഷ്യരിൽ വന്ധ്യത, അബോർഷൻ, പനി, ശരീരവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ബലഹീനത പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളാണ് ഉണ്ടാവുക.ബ്രൂസെല്ല സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചികിത്സ ആരംഭിക്കും. കുറച്ച് ആഴ്ചകൾ മുതൽ മാസങ്ങൾക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. മരണനിരക്ക് 2% ആണ്.