ലഡാക്ക്: ലഡാക്ക് ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കൊയ്ത് കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം. 26 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 സീറ്റും ഇടത് സഖ്യം നേടിയതോടെ കനത്ത തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിനെ കേന്ദ്ര തീരുമാനത്തിന്മേലുള്ള ഹിതപരിശോധന എന്ന നിലയിലാണ് പ്രതിപക്ഷം നേരിട്ടത്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പായ ഇതിൽ 21 സീറ്റുകളിലാണ് ഇതുവരെ വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. ബാക്കിയുള്ള സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നാഷനല്‍ കോണ്‍ഫറന്‍സ് 10 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!