തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ ഹരിദാസിൽ നിന്നും ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികൾ വാങ്ങിയെന്ന് വ്യക്തമാക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത്. കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് പ്രതികളെ പിടികൂടിയാൽ മാത്രമേ കേസിന്റെ നിജസ്ഥിതി വ്യക്തമാവു എന്നും റിപ്പോർട്ടിൽ പറയുന്നു.