ബാലുശ്ശേരി (കോഴിക്കോട്)∙ പതിനാറുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. കരിയാത്തൻകാവ് ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ഷാമിലിനാണ് (17) മർദനമേറ്റത്. മർദനമേറ്റ് ബോധരഹിതനായി വീണ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ ഗേറ്റിൽ വച്ചായിരുന്നു ആക്രമണം. ഇത് രണ്ടാം തവണയാണ് ഷാമിൽ പ്ലസ്ടു വിദ്യാർഥികളുടെ ആക്രമണത്തിനു ഇരയാകുന്നത്. പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ പാടിയില്ലെന്ന കാരണം പറഞ്ഞാണ് ഇത്തവണ ഷാമിലിനെ ആക്രമിച്ചതെന്ന് രക്ഷിതാവ് പറഞ്ഞു. മകനെ മർദിച്ച വിദ്യാർഥികൾക്കെതിരെ റാഗിങ്ങിനു കേസ് എടുക്കണമെന്നും രക്ഷിതാവ് ആവശ്യപ്പെട്ടു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!