തൃപ്പൂണിത്തുറ: രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. കൊല്ലം കിളികൊല്ലൂർ പ്രകൃതി നഗർ മുന്നാസ് വീട്ടിൽ ബിലാൽ മുഹമ്മദ് (34), കണ്ണൂർ മോവഞ്ചരി ചെമ്പിയോട് വീട്ടിൽ ആരതി (29) എന്നിവരാണ് പിടിയിലായത്. ത്. 22 ഗ്രാം രാസ ലഹരിയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി റിഫൈനറി റോഡിലെ റെയിൽവേ മേൽപാലത്തിനു സമീപത്തുള്ള അപ്പാർട്മെന്റിൽ നിന്ന് കൊച്ചി സിറ്റി ഡാൻസാഫ്, തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.