വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനാണ് മർദനത്തിൽ പരിക്കേറ്റത്.പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!