കാസർകോട്: കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്‌കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരുമുൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. അപകടത്തിൽ മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ അബ്ദുൽ റഊഫ്, ബീഫാത്തിമ, നബീസ, ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് മരിച്ചത്.സ്‌കൂൾ കുട്ടികളെ വീട്ടിലിറക്കി തിരിച്ചു വരികയായിരുന്ന ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് തന്നെ മുന്ന് പേർ മരണപ്പെടുകയായിരുന്നു. മറ്റു രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരിച്ചത്. പോക്കറ്റ് റോഡിൽ നിന്ന് ഓട്ടോറിക്ഷ മെയിൻ റോഡിലേക്ക് കയറുമ്പോഴാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിയുകയും പുർണമായിതകരുകയുംചെയ്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലെത്തിച്ചിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!