തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വൻ സുരക്ഷാ വീഴ്ച. പിണറായി വിജയൻ വേദി വിടുന്നതിനിടെ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ വേദിയിലേക്ക് ഓടിക്കയറുകയും മന്ത്രി അഹമ്മദ് ദേവർ കോവിലിനെ ആലിംഗനം ചെയ്യുകയും ചെയ്‌തു. പെട്ടെന്നുള്ള സംഭവത്തിൽ മന്ത്രി പരിഭ്രാന്തനായി. തൊട്ടടുത്ത് മന്ത്രി ചിഞ്ചുറാണിയും ഉണ്ടായിരുന്നു. പൊലീസ് ഓടിയെത്തി ഇയാളെ താഴേക്കു വലിച്ചിഴച്ചു നീക്കി.രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രിയെയും മന്ത്രിയെയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്ന് ഇയാൾ പറഞ്ഞു. തൊട്ടടുത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ഇയാൾ പൊലീസുകാരോട് കയർത്തു. താൻ പാർട്ടിക്കാരനാണെന്നും തന്നെ കൊണ്ടുപോയാൽ പ്രശ്നമാകുമെന്നും ഇയാൾ പറഞ്ഞെങ്കിലും പൊലീസ് വകവച്ചില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!