നരിക്കുനി കാരുകുളങ്ങര 7പേർക്കും, രണ്ട് വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റു,ഇന്ന് വൈകുന്നേരം 4 30നാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം, കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നരിക്കുനി പഞ്ചായത്തിലെ 3 4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര മൂർഖൻ കുണ്ട് പ്രദേശങ്ങളിലാണ് സംഭവം, ഈ പ്രദേശങ്ങളിൽ ഏതെങ്കിലും വ്യക്തികൾക്കോ വളർത്തു മൃഗങ്ങൾക്കോ കടിയേറ്റിട്ടുണ്ടെങ്കിൽ ഉടൻ അതാത് പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരെ അറിയിക്കണമെന്ന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അറിയിച്ചു, നായയെ പിടികൂടാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തീ നെരോത്ത്, സുനിൽകുമാർ, വാർഡ് മെമ്പർ ചന്ദ്രൻ എന്നിവരും നാട്ടുകാരും നേതൃത്വം നൽകി,

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!