കോഴിക്കോട്: അവധിക്ക് വന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.