തിരുവനന്തപുരം: തിരുവോണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് നാളെ അറിയാം. സെപ്റ്റംബർ 20 ബുധനാഴ്ചയാണ് നറുക്കെടുപ്പ് നടക്കുക.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് സമ്മാനമായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭാ​ഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ കേരളം. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുമതി സർക്കാർ ലോട്ടറി വകുപ്പിന് നൽകിയിട്ടുണ്ട്. ഇത്തവണ റെക്കോർഡുകൾ ഭേദിച്ചാണ് തിരുവോണം ബമ്പർ ടിക്കറ്റുകൾ വിറ്റുപോയത്.കഴിഞ്ഞ വർഷം 67 ലക്ഷത്തോളം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയതാണ് മികച്ച വിൽപ്പന ലഭിക്കാൻ കാരണമെന്ന് ഏജൻസിക്കാർ പറയുന്നു. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി 1,36,759 സമ്മാനങ്ങൾ ഇത്തവണ കൂടുതൽ ഉണ്ട്. ആകെ മൊത്തം 5,34,670 സമ്മാനം.സമ്മാനഘടന ഇങ്ങനെരണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. (കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു)മൂന്നാം സമ്മാനം: 50 ലക്ഷം വീതം 20 പേർക്ക്.നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന നാല് അക്കങ്ങൾ)ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന നാല് അക്കങ്ങൾ)എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾ)ഒൻപതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന നാല് അക്കങ്ങൾ)സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!