നരിക്കുനി : പാലിയേറ്റീവ് രംഗത്ത് മാനസിക രോഗ വെല്ലുവിളി നേരിടുന്നവരെ കൂടി പരിഗണിക്കുന്നതോടെ പൂക്കോയ തങ്ങൾ ഹോസ്പിസ് മഹത്തായ സേവനമാണ് സമൂഹത്തിന് നൽകുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി ടി എച്ച് ഇഖ്റ ഹോസ്പിറ്റലിന്റെ മാനസികാരോഗ്യ സേവനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റിഥം പദ്ധതിയുമായി ചേർന്ന് നടത്തുന്ന സൈക്യാട്രി ഹോം കെയർ പദ്ധതി യുടെ സംസ്ഥാന തല ഉദ്ലാടനം നരിക്കുനിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ സി അബ്ദുൽ ഖാദർ അധ്യഷം വഹിച്ചു ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി പി ടി എച്ച് സംസ്ഥാന കോഡിനേറ്റർ ഡോ അമീറലി പദ്ധതി വിശദീകരിച്ചു ഇഖ്റ ഹോസ്പിറ്റൽ ജനറൽ മാനേജർ മുഹമ്മദ് ജസീൽ നാലകത്ത് മുഖ്യാതിഥിയായി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ, മുൻ ഡി സി സി പ്രസിഡന്റ് കെ സി അബു, സി പി എം ഏരിയാ കമ്മിറ്റി അംഗം വി ബാബു , ബി ജെ പി നേതാവ് ടി പി ജയചന്ദ്രൻ മാസ്റ്റർ എൽ ജെ ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂർ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി എ പി മജീദ് മാസ്റ്റർ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം, ലീഗ് ജില്ലാ കമ്മിറ്റി അംഗം വി ഇൽയാസ് , മണ്ഡലം ലീഗ് വൈസ് : പ്രസിഡന്റ് പി സി മുഹമ്മദ് മാസ്റ്റർ വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സി പി ലൈല, റിഥം ഡയറക്ടർ ഡോ: ഉവൈസ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എൻ കെ മുഹമ്മദ് മുസ്ല്യാർ , എം പി സുലൈമാൻ , ടി എ സലാം മാസ്റ്റർ, ഒ പി മജീദ് മാസ്റ്റർ, പി കെ അസീസ് എന്നിവർ പ്രസംഗിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് ജന: സെക്രട്ടറി എ ജാഫർ സ്വാഗതവും സെക്രട്ടറി എം സി ഇബ്രാഹിം നന്ദിയും പറഞ്ഞു രാഷ്ട്രീയ സാമൂഹ്യ ആരോഗ്യ പ്രവർത്തകർ, പി ടി എച്ച് വളണ്ടിയർമാർ നാട്ടുക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു പരിപാടിക്ക് ശേഷം സംഗീത സദസ്സും അരങ്ങേറി