നരിക്കുനി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗൺസിലറും , നരിക്കനി മജ്മഇന്റെ മെമ്പറുമായ ശരീഫ് മടവൂരിന്റെ അനുസ്മരണം മേഖല എസ്.കെ.എസ് എസ് .എഫും, മജ്മഇന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.നരിക്കുനി മജ്മഅ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യു.പി ഹുസൈൻ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയിൽ നാസർ ഫൈസി കൂടത്തായ് ഉത്ഘാടനം ചെയ്തു.ജുനൈദ് കൈവേലിക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി.ജന: സിക്രട്ടറി ഫൈസൽ ഫൈസി മടവൂർ സ്വാഗതവും, ഷമീർ പോലൂർ നന്ദിയും പറഞ്ഞു.കെ.സി അസീസ് മാസ്റ്റർ, സി. മുഹമ്മദ് ആരാമ്പ്രം , മുഹമ്മദ് ഫൈസി, ഖത്തർ അബൂബക്കർ മൗലവി, യു.പി കരീം, ഫത്താഹ് പുല്ലാളൂർ, പി.മുഹമ്മദ്, ടി.സി ഖാദർ മാസ്റ്റർ, മിഹ് ജഹ് നരിക്കുനി, സൈനുദ്ദീൻ മടവൂർ മുക്ക്, ജബ്ബാർ മുസ്ലിയാർ, പി.സി. ബഷീർ, ജലീൽ മാസ്റ്റർ പോലൂർ, തുടങ്ങിയവർ സംസാരിച്ചു.