കണ്ണൂർ: കണ്ണൂരിൽ ടൗൺ പൊലീസ് സ്റ്റേഷന് സമീപം ലോറി ഡ്രൈവർ കുത്തേറ്റു മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കവർച്ചാ ശ്രമത്തിനിടയിൽ നടന്ന കൊലപാതത്തിൽ കുറ്റ്യാടി സ്വ​ദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. പിടിയിലായ അൽത്താഫ് എട്ടോളം കേസുകളിൽ പ്രതിയാണ്.കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്.കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവറായ ജിന്റോ ലോറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഇരുവരും ഇവിടെയെത്തി ജിന്റോയെ ആക്രമിച്ചു. എന്നാൽ ജിന്റോ ചെറുത്തു നിന്നു. ഇതോടെ പ്രിതകൾ കത്തി കൊണ്ടു കുത്തി. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. പരിക്കേറ്റ് ജിന്റോ ഓടിയെങ്കിലും റോ‍ഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!