കോഴിക്കോട് ജില്ലയില്‍ 17 റേഷന്‍കടകളില്‍ ലൈസന്‍സി സ്ഥിരനിയമനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട വിധവും വിശദമായ നോട്ടിഫിക്കേഷനും ജില്ലാ സപ്ലൈ ഓഫീസിലും ബന്ധപ്പെട്ട താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസുകളിലും പഞ്ചായത്ത്/വില്ലേജ് ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സംശയ നിവാരണത്തിന് കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885, സിറ്റി റേഷനിംഗ് ഓഫീസ്(സൗത്ത്) 0495 2374807, സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) 0495 2374565, താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി 0496 2620253, താലൂക്ക് സപ്ലൈ ഓഫീസ് വടകര 0496 2522472, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ് 0495 2224030 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!