റിയാദ്: ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപാലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (64) ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ചു കഴിഞ്ഞു വ്യാഴാഴ്ച്ച വൈകുന്നേരം ഹറമിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ഇവർ ഹജ്ജിനായി ബന്ധുക്കളോടൊപ്പം മക്കയിലെത്തിയത്.പിതാവ് – അബ്ദുട്ടി, മാതാവ് – അയിഷ, ഭർത്താവ് – ബീരാൻ. മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!