നരിക്കുനി : ഇന്നലെ മരണപ്പെട്ട മടവൂർ ശരീഫ് മാസ്റ്ററുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി, നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളാണ് മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന അധ്യാപകനെ അവസാനമായി ഒരു നോക്ക് കാണുവാൻ മടവൂർ എയുപി സ്കൂളിലേക്ക് ഒഴുകിയത്, നാല് തവണകളായാണ് മയ്യത്ത് നിസ്കാരം നടന്നത്, മടവൂർ മസ്ജിദിൽ നടന്ന മയ്യത്ത് നിസ്കാരത്തിന് സമസ്ത മുശാവറ അംഗം എ ൻ അബ്ദുല്ല മുസ്‌ലിയാർ നേതൃത്വം നൽകി, *അധികാരികളുടെ അനാസ്ഥയിൽ പൊലിഞ്ഞത് ഒരു ജീവൻ കൂടി*വർഷകാലത്തിന്റെ കടന്നു വരുവായിട്ടും നാട്ടിൽ യാത്രാ സുരക്ഷിതത്വ മൊരുക്കേണ്ടവർ ഉറങ്ങുകയാണ്. ഇന്നലെ നൻമണ്ട നരിക്കുനി റോഡിൽ അമ്പല പ്പൊയിൽ സ്കൂളിന് സമീപത്ത് മരമുത്തശ്ശിയുടെ കമ്പ് ഒടിഞ്ഞു വീണ് വാഹനയാത്ര ക്കാരന്റെ ജീവനാണെടുത്തത്. മടവൂരിൽ നിന്ന് ഈ റൂട്ടി ലൂടെ ഉള്ളിയേരി സ്കൂളിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് മടവൂർ പുതുക്കുടി ശരീഫ് മാസ്റ്റർ (38)റുടെ ബൈക്കി ലേക്ക് അപകടം ക്ഷണിച്ചു വ രുത്തുന്ന രൂപത്തിൽ വളർന്ന് പന്തലിച്ച മരത്തിന്റെ ചില്ല പൊട്ടിയടർന്ന നിലയിൽ വീണത്,തലയിൽ പതിച്ച തോടെ നിയന്ത്രണം വിട്ട് ഗുരുതര അപക ടത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടിന്റെ നന്മയിൽ നിറസാന്നിധ്യമായ ശരീഫ് മാസ്റ്റർ മടവൂർ പത്താം വാർഡ് മുസ്ലിം ലീഗ് സിക്രട്ടറിയായിരു ന്നു. നന്മണ്ട റോഡിലെ മരച്ചില്ലകൾ വെട്ടി മാറ്റണമെന്ന ആവശ്യം നിരന്തരമായി നാട്ടുകാർ ഉയർത്തിയിട്ടും നടപടികൾ പേരിന് പോലും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.അപകട മരങ്ങൾ വെട്ടിമാറ്റുവാനും നിവേ ദനങ്ങളും പരാതികളും പോയപ്പോഴും പ്രകൃതി സംരക്ഷണ ഇട പെടലിൽ അപകടം കുറയ്ക്കാൻ ചില്ല വെട്ടിമാറ്റാൻ മാത്രം അനുമതി കിട്ടിയത്.മനുഷ്യജീവന് ഈ റോഡിലൂടെയുളള യാത്രയിൽ പുല്ലു വില പോലും ഇല്ലെന്നാണ് കഴിഞ്ഞ രണ്ടു വർ ഷങ്ങളിലായി റോഡിലെ മരത്തിലിടിച്ചും റോഡിൽ മരം വീണും മൂന്ന് ജീവൻ നഷ്ടപ്പെട്ടത്. മരണമണി മുഴക്കി റോഡിൽ അപകടം വിതറുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ നടപടികൾ അനി വാര്യമായിരിക്കുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!