പൂനൂർ: ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ട കാന്തപുരം സ്വദേശി മരിച്ചു.കാന്തപുരം മുക്കിട്ടാച്ചിമ്മല്‍ കുഞ്ഞായിന്‍ ഹാജി (72) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് വിമാനത്തില്‍ വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ടത് യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്വിമാനം ബോംബെ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തുകയായിരുന്നു. ബോംബെ കൂപ്പര്‍ മുന്‍സിപ്പല്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുടുംബത്തോടൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവര്‍ ഉംറക്ക് പുറപ്പെട്ടത്. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രിയോടെ മയ്യിത്ത് നാട്ടിലെത്തിച്ച്‌ ഖബറടക്കും. ഭാര്യ : ആയിഷ. മക്കള്‍: സൗദ, സുഹറ, നവാസ്, ഷാഹിന, ഉബൈദ്.മരുമക്കള്‍: കാസിം ഹാജി, മുഹമ്മദലി ആലങ്ങാ പോയില്, മുഹമ്മദലി കായല്‍ മൂലക്കല്‍, സാബിറ, ഉമ്മു ഹബീബ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!