നരിക്കുനി: നെല്ലിയേരിത്താഴം പുന്നശ്ശേരി റോഡ് നിവാസികൾ സംസ്ഥാന സർക്കാറിന്റെ തലതിരിഞ്ഞ നയം മൂലം ദുരിതമനുഭവിക്കുന്നു, ഈറോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ചെയ്തുപോന്നിരുന്ന കരാറുകാരനെ ടെർമിനേറ്റ് ചെയ്ത സംസ്ഥാന സർക്കാരിന്റെ നയമൂലം പരിസരവാസികൾ, വാഹന യാത്രക്കാർ, വിദ്യാർത്ഥികൾ, രോഗികൾ തുടങ്ങി നിരവധി പേരാണ് പൊടി തിന്ന് ജീവിക്കേണ്ട അവസ്ഥ വന്നത്, മൂന്ന് വർഷം മുമ്പ് തുടങ്ങിയ പ്രവർത്തി കൊടുവള്ളി എംഎൽഎ എംകെ മുനീറിന്റെയും, നാട്ടുകാരുടെയും ശക്തമായ ഇടപെടലിൽ നല്ല നിലയിൽ നടന്നു വരികയായിരുന്നു, ആ സമയത്താണ് പൊതുജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാന സർക്കാർ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുന്നത്, അതിനെ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ശ്രമം നടന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് സമരസമിതിക്കാരെ ചിലർ പിന്തിരിപ്പിക്കുകയായിരുന്നു, അതിനുശേഷം ഇടത് വലത് മുന്നണികൾ വിശദീകരണ പൊതുയോഗങ്ങൾ നടത്തിയെങ്കിലും സംസ്ഥാന സർക്കാറിന്റെ ക്രൂരമായ നടപടിയെ അംഗീകരിക്കാൻ പൊതുജനങ്ങൾ തയ്യാറായില്ല, ഏതായിരുന്നാലും കുറച്ച് കാലം കൂടി പൊടി തിന്നേണ്ടി വന്നാലും കൊടുവള്ളി എംഎൽഎ എംകെ മുനീറിന്റെ നിരന്തരമുള്ള ഇടപെടലിലും സമരസമിതിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭത്തിലൂടെയും മാത്രമേ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിഹാരം കാണാനാവുകയുള്ളൂ എന്നാണ് പൊതുജനങ്ങളുടെ പ്രതീക്ഷ