മൂവാറ്റുപുഴ : പട്ടാപ്പകൽ മൂവാറ്റുപുഴ നഗരത്തിൽ വീട്ടുജോലിക്കാരിയെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളും പണവും കവർന്നുവെന്ന പരാതി ആസൂത്രിത നാടകമെന്ന് പൊലീസ്. പണം മോഷ്ടിച്ച വീട്ടുവേലക്കാരി പത്മിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കാരിയിൽ നിന്നും അമ്പത്തഞ്ച് ഗ്രാം സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.മാർച്ച് ഒന്നിനാണ് മൂവാറ്റുപുഴ കളരിക്കൽ മോഹനന്റെ വീട്ടിൽ മോഷണം നടന്നത്. മോഹനന്റെ അകന്ന ബന്ധുകൂടിയായ ജോലിക്കാരി പത്മിനിയെ പൂട്ടിയിട്ട് പകൽ പതിനൊന്ന് മണിക്ക് അക്രമം നടത്തിയെന്നായിരുന്നു പരാതി നൽകിയത്. വീട് വൃത്തിയാക്കി കൊണ്ടിരുന്ന തന്നെ മുഖം മൂടി ധരിച്ചെത്തിയ ആൾ പുറകിൽ നിന്നും കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ശുചിമുറിയിൽ അടയ്ക്കുകയായിരുന്നുവെന്നാണ് പത്മിനി നൽകിയിരുന്ന മൊഴി.കവർച്ചയിൽ മോഹനൻറെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പത്നിയെ പലതവണ ചോദ്യം ചെയ്തപ്പോൾ തോന്നിയ പൊരുത്തക്കേടുകളാണ് ഇവരിലേക്ക് തന്നെ അന്വേഷണം എത്തിയത്. വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയും പത്നിക്കെതിരായിരുന്നു. തുടർച്ചയായി നടത്തിയ ചോദ്യം ചെയ്യലിൽ പത്മിനി കുറ്റം സമ്മതിക്കുകയായിരുന്നു. കവർച്ചയിൽ മറ്റാരും പങ്കെടുത്തിട്ടില്ല എന്നാണ് പത്മിനി നൽകുന്ന മൊഴി. വീട്ടിൽ ആരും ഇല്ലാതിരുന്നപ്പോൾ നടത്തിയ നാടകം ആണെന്നും പത്മിനി പൊലീസിനൊട് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് വീടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അമ്പത്തഞ്ച് ഗ്രാം ആഭരണങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ഒരു വർഷമായി പത്മിനി മോഹനന്റെ വീട്ടിലാണ് ജോലി ചെയ്യുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!