നരിക്കുനിയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം സജ്ജമായിരിക്കുന്നു. നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവെപ്പാണിത്. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ നിന്നും 2021 ജൂലൈ 18-ലെ ഉത്തരവ് പ്രകാരം (No: 1495/2021) 3.00 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയാണ് ഈ പദ്ധതിക്ക് തുടക്കം പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ട് വിഭാഗം രൂപകൽപ്പന ചെയ്ത ഈ കെട്ടിടത്തിന് 2023 നവംബർ 29-ന് സാങ്കേതിക അനുമതി ലഭിച്ചു. 2024 ജനുവരിയിൽ സൈറ്റ് കൈമാറിയ ഈ പ്രവർത്തി, കൃത്യമായ അവലോകനങ്ങളിലൂടെ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചു എന്നത് ഏറെ സന്തോഷകരമാണ്. വിപുലമായ ഒപി റൂമുകൾ, അത്യാധുനിക ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ്, നഴ്സിംഗ് റെസ്റ്റ് റൂം, ടോയ്‌ലറ്റ് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.നേരത്തെ പൂർത്തിയാക്കിയ ഐസൊലേഷൻ ബ്ലോക്കും, കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പന്നിക്കോട്ടൂർ ആയുർവേദ ആശുപത്രിയും, ഇപ്പോൾ സജ്ജമായ ഈ സി.എച്ച്.സി കെട്ടിടവും ചേർന്ന് നരിക്കുനിയുടെ ആരോഗ്യ ഭൂപടത്തിൽ വലിയ അടയാളപ്പെടുത്തലുകൾ നടത്താൻ സാധിച്ചു എന്നത് ഏറെ സന്തോഷം നൽകുന്നതാണെന്ന് എം കെ മുനീർ എംഎൽഎ അറിയിച്ചു