കുണിയ: സമസ്ത ശതാബ്ദി സമ്മേളന ഭാഗമായി ഇന്ന് വേദി രണ്ടിൽ ഉച്ചക്ക് രണ്ടിന് നേതൃസംഗമം നടക്കും. സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡൻ്റ് പി.കെ മൂസക്കുട്ടി ഹസ്റത്തിന്റെ അധ്യക്ഷതയിൽ സമസ്‌ത കേരളാ ജംഇയ്യതുൽ ഉലമാ പ്രസിഡിൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.സമസ്ത മുശാവറ അംഗം ടി.എസ് ഇബ്റാഹീം മുസ്‌ലിയാർ പ്രാർഥന നിർവഹിക്കും. ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ആമുഖ പ്രസംഗം നടത്തും. വിവിധ പോഷകഘടകങ്ങളെ പ്രതിനിധീകരിച്ച് ഡോ. എൻ.എ.എം അബ്‌ദുൽ ഖാദിർ ( സമസ്ത വിദ്യാഭ്യാസ ബോർഡ്), എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ കൊടക് ( ജം ഇയ്യതുൽ മുഅല്ലിമീൻ), യു. മുഹമ്മദ് ശാഫി ഹാജി ( ചെമ്മാട് ), സുലൈമാൻ ദാരിമി ഏലംകുളം ( ജംഇയ്യതുൽ ഖുത്വബാഅ്), സി.കെ മൊയ്തീൻ ഫൈസി ( ജംഇയ്യതുൽ മുദരിസീൻ ), ഇ. മൊയ്തീൻ ഫൈസി പുത്തനഴി ( മദ്റസ മാനേജ്മെന്റ് അസോ. ), കെ.എച്ച് കോട്ടപ്പുഴ ( ജംഇയ്യതുൽ മുഫത്തിശീൻ), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് (എസ്.വൈ.എസ്), ഒ.പി അശ്റഫ് (എസ്.കെ.എസ്.എസ്.എഫ്), ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി (എസ്.ഇ.എ), ശംസുദ്ദീൻ ഫൈസി കുവൈത്ത് (എസ്.ഐ.സി), ഇസ്‌മാഈൽ കുഞ്ഞു ഹാജി ( പ്രവാസി സെൽ), കെ.ടി കുഞ്ഞിമോൻ ഹാജി വാണിയമ്പലം ( ലീഗൽ സെൽ), അലി ഉനൈസ് ജമലുല്ലൈലി തങ്ങൾ (എസ്.കെ. എസ്.ബി.വി) തുടങ്ങിയവർ കർമ പദ്ധതി അവതരണം നടത്തും. അബൂബക്കർ ബാഖവി മലയമ്മ നന്ദി