തിരുവനന്തപുരം: ഇനി അഞ്ചുലക്ഷം വരെ കുടുംബ വാർഷികവരുമാനമുള്ളവർക്ക് കണക്ട് ടു വർക്ക്‌ പദ്ധതിയിൽ അപേക്ഷിക്കാം. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനം നടത്തുന്നവർക്കും സ്കോളർഷിപ്പ് നൽകാൻ ഏർപ്പെടുത്തിയ പദ്ധതിയാണ് കണക്ട് ടു വർക്ക്‌. ഈ പദ്ധതിയിൽ ഒരു ലക്ഷം രൂപയായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന വരുമാനപരിധി. ഇതുസംബന്ധിച്ച മാർഗരേഖ മന്ത്രിസഭ അംഗീകരിച്ചു.യുപിഎസ്‌സി, പിഎസ്‌സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സരപ്പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവർക്ക് മാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്നതാണ് പദ്ധതി.കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അവയുടെ അനുബന്ധ സ്ഥാപനങ്ങൾ, അംഗീകൃത സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണി പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാം. അർഹരായ ആദ്യത്തെ അഞ്ചു ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. കേരളത്തിൽ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിയിൽ 18 വയസ്സ് പൂർത്തിയായവരും 30 വയസ്സ് കവിയാത്തവരുമാകണം അപേക്ഷകർ.ഒരു വർഷമാണ് സ്കോളർഷിപ്പ് ലഭിക്കുക. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുംവിധമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in വഴി അപേക്ഷിക്കാം.എല്ലാ മാസവും 1000 രൂപ; കണക്ട് ടു വർക്ക്‌ സ്കോളർഷിപ്പിന് വരുമാന പരിധി 5 ലക്ഷമായി ഉയർത്തി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!