കോഴിക്കോട്: സ്വന്തം വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപകൻ പോലീസിന്റെ പിടിയിലായി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായ എം. സജീന്ദ്രബാബു (50) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപമാണ് ഇയാൾ താമസിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാൾ സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാർത്ഥിയെ ബൈക്കിൽ തന്റെ വീട്ടിലെത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ ക്രൂരത വെളിപ്പെടുത്തിയത്. കൗൺസിലിംഗിലൂടെ വിവരം പുറത്തുവന്നതോടെ അധികൃതർ നല്ലളം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.പ്രതിയായ സജീന്ദ്രബാബുവിനെതിരെ മുൻപും സമാനമായ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!