പയ്യോളി: വഴിയിൽ വീണുകിട്ടിയ സ്വർണമോതിരം സത്യസന്ധതയോടെ ഉടമസ്ഥന് തിരികെ നൽകി കൈയടി നേടുകയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പി.എ. പാർവണ. പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയും തുറയൂർ സ്വദേശി കെ.കെ. പ്രകാശന്റെ മകളുമാണ് പാർവണ.കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പാർവണയ്ക്ക് ഒരു ചെറിയ പെട്ടി ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോൾ അതിൽ സ്വർണമോതിരം കണ്ട വിദ്യാർത്ഥിനി ഒട്ടും വൈകാതെ തന്നെ പയ്യോളി പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ആഭരണം പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മോതിരം നന്തി സ്വദേശിനിയായ നാജിഹയുടേതാണെന്ന് കണ്ടെത്തി. രാത്രിയോടെ സ്റ്റേഷനിൽ വെച്ച് പാർവണ തന്നെ നാജിഹയ്ക്ക് മോതിരം കൈമാറി. വിദ്യാർത്ഥിനിയുടെ ഈ സത്യസന്ധതയെ സ്കൂൾ അധികൃതരും നാട്ടുകാരും പോലീസും അഭിനന്ദിച്ചു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!