ഫോക് ലോർ ജേതാവ് ഹസൻ നെടിയനാടിന് സ്നേഹാദരം നൽകി ഒട്ടിലാപൊയിൽ കുടുംബം കോഴിക്കോട് നരിക്കുനി ഫോക് ലോർ ജേതാവ് ഹസൻ നെടിയനാടിന് ഓട്ടിലാപൊയിൽ കുടുംബം സ്നേഹാദരം നൽകി,വിച്ചിക്കോയ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങ് പതിനാറാം വാർഡ് മെമ്പർ അപർണ നടുവിലെടുത്ത് ഉദ്ഘാടനം ചെയ്തു, പുരസ്‌കാര ജേതാവിന് നാലാം വാർഡ് മെമ്പർ സി.കെ. സലീം പൊന്നാടയണിക്കുകയും, അഞ്ചാം വാർഡ് മെമ്പർ നിഷ ഇവി ഉപഹാരം സമർപ്പിക്കുകയും ചെയ്തു. രണ്ടാം വാർഡ് മെമ്പർ ജലീൽ ബി.സി, കോയ മാസ്റ്റർ, കെ. പി. അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കാസിം സ്വാഗതം പറഞ്ഞ ചടങ്ങിന്, കെ. സി. ഹുസൈൻകുട്ടി നന്ദി അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!