തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യയായ അർച്ചന (20) ആണ് മരിച്ചത്. യുവതിയുടെ ദേഹത്ത് തീ പൊള്ളലേറ്റ പാടുകളുണ്ട്.ഇന്ന് ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് മൃതദേഹം വീടിന് പിന്നിലുള്ള കോൺക്രീറ്റ് കാനയിൽ കണ്ടത്. വീടിനുള്ളിൽ വെച്ച് തീ പടർന്ന ശേഷം യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.സംഭവം നടക്കുമ്പോൾ ഭർത്താവിൻ്റെ അമ്മ ഷാരോണിൻ്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയതായിരുന്നു. അവർ തിരികെയെത്തിയപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആറുമാസം മുൻപാണ് ഷാരോണും അർച്ചനയും പ്രണയിച്ച് വിവാഹം കഴിച്ചത്. നാളെ രാവിലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന് ശേഷം മാത്രമേ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയുള്ളൂ. സംഭവത്തിൽ വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!