കൊല്ലം: കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം. കരിക്കോട് അപ്പോളോ നഗറിലെ താമസക്കാരിയായ കവിത (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട കവിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.