ആധാർ കാർഡിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇനി മുതൽ ആധാർ കാർഡ് ഉടമകൾക്ക് സ്വന്തം പേരും വിലാസവും ജനനതീയതിയും മൊബൈൽ നമ്പറും നേരിട്ട് ഓൺലൈനായി പരിഷ്കരിക്കാൻ കഴിയും. മുൻപ് സേവന കേന്ദ്രം സന്ദർശിക്കേണ്ടി വന്നിരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ സൗകര്യം.ഓൺലൈനായി വിവരങ്ങൾ പരിഷ്‌കരിക്കാൻ ചെറിയൊരു ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ. ഡെമോഗ്രാഫിക് വിവരങ്ങൾക്ക് ₹75യും ബയോമെട്രിക് അപ്ഡേറ്റിന് ₹125യും. കുട്ടികൾക്ക് ബയോമെട്രിക് അപ്ഡേറ്റുകൾ സൗജന്യമായിരിക്കും.ആധാർ വിവരങ്ങൾ തിരുത്തുമ്പോൾ നമ്മൾ നൽകുന്ന പാൻ, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി പരിശോധിച്ച് സ്ഥിരീകരിക്കും. എന്നാൽ ഫിംഗർപ്രിന്റ്, ഐറിസ് സ്‌കാൻ, ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ പുതുക്കാൻ ആധാർ സേവ കേന്ദ്രം സന്ദർശിക്കേണ്ടിവരും.കൂടാതെ, ഡിസംബർ 31നകം ആധാറും പാൻ കാർഡും ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്തവർക്ക് പാൻ കാർഡ് 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!