നരിക്കുനി ഗ്രാമപഞ്ചായത്ത് യൂ ഡി എഫിൻ്റെ നേതൃത്തിൽ വിസി മുഹമ്മദ് മാസ്റ്ററും, പി ഐ വാസുദേവൻ നമ്പൂതിരിയും നായകരായും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ സുനിൽ കുമാർ, വൈസ് പ്രസിഡണ്ട് സിപി ലൈല ഉപനായകരിയും സി കെ സലീം ഡയറക്ടറായും ശ്രീ ജൗഹർ പൂമംഗലം കോ ഓഡിനേറ്ററായും നയിക്കുന്ന വികസന മുന്നേറ്റ യാത്ര നാളെ നരിക്കുനിയിൽ സമാപിക്കും. ഒന്നാം ദിവസമായ ഇന്ന് രാവിലെ പറശ്ശേരി മുക്കിൽ വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ജാഥ വൻജന പങ്കാളിത്തത്തോടെ വട്ടപ്പാറയിൽ സമാപിച്ചു, നാളെ വെള്ളി വൈകീട്ട് 4.30 ന് പാറന്നൂർ ഫെഡറൽ ബാങ്കിന് സമീപം വെച്ച് തുടങ്ങുന്ന വികസന മുന്നേറ്റ യാത്ര മഹാറാലിയോടെ 5.30 ന് നരിക്കുനി ഓപ്പൺ സ്റ്റേജ് പരിസരത്ത് സമാപിക്കും കൃത്യം 5.30 ന് തന്നെ പൊതുസമ്മേളനം ആരംഭിക്കും, സമ്മേളനത്തിൽ നജീബ് കാന്തപുരം, കോഴിക്കോട് ഡി സി സി പ്രസിഡണ്ട് പ്രവീൺ കുമാർ തുടങ്ങി പ്രകൽഭരായ നേതാക്കൾ സംസാരിക്കും