തൃശ്ശൂർ: ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ–മുഫീദ ദമ്പതികളുടെ 4വയസുകാരനായ മകൻ മഹമ്മദ് ഷഹൽ മരിച്ചത് പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണം പേനയുടെ മൂടി കുടുങ്ങിയാണെന്ന് തെളിഞ്ഞത്. കുട്ടി കളിക്കുന്നതിനിടയിൽ പെട്ടന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ മരംത്തംകോട് ആശുപത്രിയിലെത്തിച്ചെങ്കിലും, എത്തുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ വച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയിൽ എന്തോ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. ഇതേതുടർന്ന് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!