വാട്‌സ്ആപ്പിൽ ഉപയോക്താക്കൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത് പ്രധാനമായും അപരിചിത നമ്പറുകളിൽ നിന്നുള്ള സ്‌പാം മെസേജുകൾ ആണ്. ഇത് തടയാൻ മെറ്റ പുതിയ നടപടികൾ പ്രഖ്യാപിച്ചു. അപരിചിതരായ അക്കൗണ്ടുകളിലേക്ക് അയക്കുന്ന മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താനാണ് തീരുമാനം. ഈ പരിധി കഴിഞ്ഞാൽ, ഉപയോക്താവിന് കൂടുതൽ മെസേജുകൾ അയയ്ക്കാൻ കഴിയില്ല.ബിസിനസ് അക്കൗണ്ടുകളില്‍ നിന്ന് മറ്റും പതിവായി മെസേജുകള്‍ വരുന്നതിനോട് ആളുകള്‍ പ്രതികരിക്കാതിരുന്നാല്‍, അത് തനിയെ സ്റ്റോപ്പാകും. ഒരു സന്ദേശത്തിന് മറുപടി ലഭിച്ചാൽ, ആ സംഭാഷണം സജീവമായി കണക്കാക്കപ്പെടുകയും ചെയ്യും. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ഉദ്ദേശിച്ചാണ് ഈ നടപടികൾ. അപരിചിത നമ്പറുകളിൽ നിന്നുള്ള ആവർത്തിച്ച സന്ദേശങ്ങൾ ഉപയോക്താക്കളുടെ അനുഭവം ദു:ഖകരമാക്കുന്ന സാഹചര്യത്തിൽ, ഈ നിയന്ത്രണങ്ങൾ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും.അനാവശ്യമായതോ ആവര്‍ത്തിച്ചുള്ളതോ ആയ സന്ദേശങ്ങള്‍ തുടര്‍ച്ചയായി അയക്കുന്ന വ്യക്തികളെയും ബിസിനസ് അക്കൗണ്ടുകളെയുമാവും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. അതേസമയം, അനുവദനീയമായ സന്ദേശങ്ങളുടെ കൃത്യമായ എണ്ണം എത്രയായിരിക്കുമെന്ന് മെറ്റ വെളിപ്പെടുത്തിയിട്ടില്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!